Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lakhs Wasted

Malappuram

"വ​ഴി​യി​ടം' പെരുവഴിയിൽ; പാഴായത് ല​ക്ഷ​ങ്ങ​ള്‍

ക​രു​വാ​ര​കു​ണ്ട്: പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് വി​ശ്ര​മി​ക്കാ​നും യാ​ത്ര​ക്കാ​ര്‍​ക്ക് സൗ​ക​ര്യ​മൊ​രു​ക്കാ​നും ല​ക്ഷ്യ​മി​ട്ട് ക​രു​വാ​ര​കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 2022-ല്‍ ​ഇ​ക്കോ വി​ല്ലേ​ജി​ന് സ​മീ​പം ന​ട​പ്പാ​ക്കി​യ വ​ഴി​യി​ടം പ​ദ്ധ​തി വെ​റു​തെ​യാ​യി. വ​ര്‍​ഷ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും ജ​ന​ങ്ങ​ള്‍​ക്ക് ഉ​പ​കാ​ര​പ്പെ​ടാ​തെ അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ് പ​ദ്ധ​തി കെ​ട്ടി​ടം.

ല​ക്ഷ​ങ്ങ​ള്‍ ചെ​ല​വ​ഴി​ച്ച് നി​ര്‍​മി​ച്ച കെ​ട്ടി​ടം നാ​ളി​തു​വ​രെ പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്തി​ട്ടി​ല്ല. പ​ക​ല്‍​വീ​ടി​നും ജ​ല​സ്രോ​ത​സി​നും സ​മീ​പ​മു​ള്ള ഇ​ടു​ങ്ങി​യ സ്ഥ​ല​ത്ത് വേ​ണ്ട​ത്ര ആ​സൂ​ത്ര​ണ​മി​ല്ലാ​തെ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​താ​ണ് ദു​ര​വ​സ്ഥ​യ്ക്ക് കാ​ര​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്.

പ​ദ്ധ​തി​യു​ടെ പേ​രി​ല്‍ പൊ​തു​ഫ​ണ്ട് ചെ​ല​വ​ഴി​ച്ചി​ട്ടും കെ​ട്ടി​ടം അ​ട​ച്ചി​ട്ട നി​ല​യി​ല്‍ തു​ട​രു​ന്ന​ത് ജ​ന​ങ്ങ​ളു​ടെ പ​ണം പാ​ഴാ​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ലെ ചി​ല​രു​ടെ പ്ര​ത്യേ​ക താ​ത്പ​ര്യ​പ്ര​കാ​ര​മാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​തെ​ന്ന ആ​രോ​പ​ണ​വും ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

Latest News

Corehub Up